റിയാദ്: സൗദി അറേബിയയുടെ വിവിധ പ്രവിശ്യകളിൽ കോഫി അക്കാദമിക്ക് തുടക്കമാകുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇക്കാര്യം പുറത്തു വിട്ടത്. സൗദി കോഫി കമ്പനിക്ക് കീഴിലായിരിക്കും അക്കാദമി പ്രവർത്തിക്കുക. ഇവിടെ പഠനത്തിനും ഗവേഷണത്തിനും അവസരങ്ങൾ നൽകിയാകും പ്രവർത്തനം. പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ അക്കാഡമിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ കോഫിയുടെ ഉപയോഗം ഏറ്റവും കൂടുതൽ ഉള്ളത് സൗദി അറേബിയയിലാണ്. സൗദിയുടെ വിവിധ കോണുകളിലായി ലക്ഷകണക്കിന് കോഫി സെന്ററുകളാണ് പ്രവർത്തിക്കുന്നത്. കോഫി നിർമാണ കോഴ്സുകൾക്ക് വേണ്ടി ആയിരകണക്കിന് സൗദി വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്നത്. രാജ്യത്തു അക്കാദമി വരുന്നതോടെ പഠിതാക്കളുടെ എണ്ണം വർധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
![]()
