മണിപ്പൂർ :പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ “ഇന്ത്യ സംഘം” മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും.കേരളത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ്,എൻ.കെ പ്രേമചന്ദ്രൻ,എ.എ റഹീം, ഇ.ടി മുഹമ്മദ് ബഷീർ,പി സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.
ചുരചന്ദ് പൂരിലെ കുകി വിഭാഗത്തിന്റെ ക്യാമ്പും, ബിഷ്ണു പൂരിൽ മെയ് തെയ് ക്യാമ്പും സംഘം സന്ദർശിച്ച് കലാപബാധിതരുമായി സംസാരിക്കും.മണിപ്പൂർ ഗവർണറെ നാളെ സംഘം കാണും.
![]()
