ആലുവ: ആലുവയിൽ അസം സ്വദേശി തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ ആറുവയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി . ആലുവ മാർക്കറ്റിന് സമീപം മാലിന്യ കൂമ്പാരത്തിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാം പർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നിയെ അസം സ്വദേശി അഫ്സാഖ് ആലം തട്ടിക്കൊണ്ടുപോയത്.പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുട്ടിയെ സുഹൃത്തിന്റെ സഹായത്തോടെ സക്കീർ ഹുസ്സൈൻ എന്നയാളിന് കൈമാറിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
![]()
