ന്യൂഡൽഹി :മണിപ്പൂർ സംഭവത്തിൽ സി ബി ഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു .
കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കല്‍, ക്രിമിനല്‍ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവത്തിലാണ് സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തത് .
മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ മെയ് 4 ന് നടന്ന സംഭവത്തിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
![]()
