റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വയനാട്ടുകാർക്കായി രൂപം കൊണ്ട പ്രവാസി കൂട്ടായ്മ, ‘വയനാടൻ പ്രവാസി അസോസിയേഷൻ റിയാദ്’ സംഘടിപ്പിച്ച പ്രഥമ ഇഫ്താർ സംഗമം പ്രവാസി ലോകത്ത് ശ്രദ്ധേയമാകുന്നു. റിയാദിലെ സുലൈ ഓയാസിസ് ഇസ്ത്രയിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആളുകളാണ് കുടുംബസമേതം ഒത്തുചേർന്നത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ എഴുനൂറോളം അംഗങ്ങളെ ഉൾപ്പെടുത്തി റിയാദിലെ പ്രവാസി സംഘടനകൾക്കിടയിൽ സജീവ സാന്നിധ്യമായി മാറാൻ ഈ വയനാടൻ കൂട്ടായ്മയ്ക്ക് സാധിച്ചു. നാടിന്റെ തനിമയും ഒത്തൊരുമയും പ്രവാസ മണ്ണിലും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്.
പ്രസിഡന്റ് കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക യോഗത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു റമദാൻ ആശംസകൾ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ, നിജാസ് എന്നിവരുടെ ഏകോപനത്തിലും വൈസ് പ്രസിഡന്റ് ബിനു കുടക്കച്ചിറ, സെക്രട്ടറി വർഗീസ് പൂക്കോള, ജോയിന്റ് സെക്രട്ടറി സുരേഷ്ബാബു കുഴിത്തടത്തിൽ, ട്രഷറർ ഷിനോജ് ഉപ്പുവീട്ടിൽ,എൽദോ കേണിച്ചിറ എന്നിവരുടെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഇർഷാദ് വെള്ളമുണ്ട, ജിതേഷ് മുണ്ടേരി, നവാസ് കൽപ്പറ്റ, ഹാരിസ് ബത്തേരി, സലാം കുപ്പാടി, അർജുൻ, ഷർനാദ്, സക്കീർ, മുസ്തഫ കുന്നംപറ്റ, റജീദ് മേപ്പാടി,ജമാൽ,സലീം,മുത്തലിബ് തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വയനാട്ടുകാരായ പ്രവാസികൾക്കായി കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് അസോസിയേഷൻ രക്ഷധികാരി അലി പാറയിൽ അറിയിച്ചു.
![]()
