റിയാദ് : എറണാകുളം ജില്ലാ ഒഐസിസി ഇഫ്താർ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു
കൺവീനർ സലാം പെരുമ്പാവൂരിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനം ഓ ഐ സി സി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. ലാലു പെരുമ്പാവൂർ ഇഫ്താർ സന്ദേശം നൽകി. മുൻ പ്രസിഡന്റ് ഷുക്കൂർ ആലുവ, സൈഫ് കായംകുളം, നാസർ ആലുവ, നൗഷാദ് ആലുവ ,ഡൊമിനിക് ആലുവ, കരീം പെരുമ്പാവൂർ, സക്കീർ കലൂർ ,നാദിർഷ ചാലറ, ഇബ്രാഹിം മുവ്വാറ്റുപുഴ, റിജോ ഡൊമിനിക്കോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ജാഫർ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു
![]()
