റിയാദ് : കേരളത്തിൽ സി പി എം -ബി ജെ പി ഒരുമിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നും പിണറായി സര്ക്കാരിനെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയുമായാണ് യു ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നതെന്നും അടുത്തത് കേരളം ഭരിക്കുന്നത് കൊണ്ഗ്രെസ്സ് മുഖ്യമന്ത്രിയായിരിക്കുമെന്നും കൊണ്ഗ്രെസ്സ് നേതാവും യു ഡി എഫ് മാനിഫെസ്റോ കമ്മിറ്റി ചെയർമാനുമായ ബെന്നി ബഹനാൻ എം പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
റിയാദ് ഓ ഐ സി സി സംഘടിപ്പിച്ച ” ലക്ഷ്യ 2026 ” ക്യാമ്പിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജനങ്ങൾ ഈ സർക്കാരിനോട് കടക്ക് പുറത്ത് എന്ന് പറയാൻ തയ്യാറായി ഇരിക്കുകയാണ് എന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കാൻ വരുന്ന ജനക്കൂട്ടം കാണിക്കുന്നത്.കഴിഞ്ഞ ഒമ്പതര വർഷമായി കേരളത്തിന്റെ സമസ്ത മേഖലയും തകർത്ത് തരിപ്പണമാക്കി.ആരോഗ്യ മേഖല വെന്റിലേറ്ററിൽ ആണിപ്പോൾ .വിദ്യാഭ്യസ മേഖല തകർന്നതിനെ തുടർന്ന് കുട്ടികൾ വിദേശത്തക്ക് പറക്കുകയാണ് .
മാധ്യമ പ്രവർത്തകരോട് മാന്യമായി തന്നെയാണ് കൊണ്ഗ്രെസ്സ് എക്കാലത്തും നില കൊണ്ടിട്ടുള്ളത്.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളെ പുറമെ എതിർക്കുന്ന പിണറായി സർക്കാർ പി എം ശ്രീ പോലുള്ള പദ്ധതികളിൽ രഹസ്യമായി ഒപ്പിടന്നത് ഇരട്ടത്താപ്പാണെന്നും എം പി കൂട്ടിച്ചേർത്തു.
യു ഡി എഫ് പുറത്തിറക്കുന്ന പ്രകടന പത്രികയിൽ പ്രവാസികളുമായി ബന്ധപ്പെട്ടകാര്യങ്ങൾ നിർദ്ദേശിക്കാൻ ഓ ഐ സി സി സെൻട്രൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായി ഓ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ കെ പി സി സി നേതാക്കളായ പി എ സലിം ,ബാലകൃഷ്ണൻ പെരിയ ,ഓ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല,ഓ ഐ സി സി സെൻട്രൽ കമ്മിറ്റി നേതാക്കളായ സലിം കളക്കര,നിഷാദ് ആലംകോട്,ഫൈസൽ ബാഹസൻ,സുരേഷ് ശങ്കർ എന്നിവർ പങ്കെടുത്തു.
![]()
