റിയാദ്: റിച്ചൂസ് ബാനറിൽ 3 ഐസ് മീഡിയ പുറത്തിറക്കുന്ന പുതിയ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു.റിയാദ് ആൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ആൽബത്തിന്റെ രചയിതാവ് മജീദ്.കെ. പി പതിനാറ്ങ്ങൽ, കമർബാനു ടീച്ചർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ, നാസർ വണ്ടൂർ എന്നിവർ ചേർന്നു കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
സിദ്ധീഖ് കല്ലുപറമ്പൻ,ഷൈജു പച്ച, റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, സൈഫ്കൂട്ടങ്ങൽ, ഖാലിദ് അൽ മദീന, റിജോസ്, ബാബു പട്ടാമ്പി സ്നേഹതീരം, ഫൈസൽ തമ്പലകോടാൻ, ഉമ്മർ അമാൻത്ത്, അസ്ലം പാലത്ത്, അഷ്റഫ് ചെലമ്പ്ര, ഷാജഹാൻ കഞ്ഞീരപ്പള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു,
കാഴ്ച്ച ശേഷിയില്ലാത്ത കൽക്കട്ട സ്വദേശിയും ഇപ്പോൾ മലപ്പുറത്ത് താമസക്കാരിയുമായ ഫാത്തിമ ഹവ്വ മനോഹരമായി പാടിയ എന്റെ ഇഷ്ഖ് മദീന എന്ന ഈ ഗാനം രചന നിർവഹിച്ചത് മാധ്യമ പ്രവർത്തകനും ഗാന രചയിതാവും പ്രവാസിയുമായ മജീദ്.കെ.പി പതിനാറുങ്ങൽ ആണ്.

ദൈവത്തിന്റെ പരീക്ഷണങ്ങൾ ഒന്നൊന്നായി ജീവിതത്തിൽ നേരിട്ടപ്പോഴും തളരാതെ അതിനെയൊക്കെ മനസ്സിന്റെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച് സംഗീതവും കൂടെ തന്റെ ജീവിത ലക്ഷ്യമായ ഐ.എ.എസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്ന് അടുക്കുകയാണ് ഈ അനുഗ്രഹീത ഗായിക.കൂടെ എല്ലാ പിന്തുണയുമായി പോറ്റുമ്മയായ ഫെബിന ഉമ്മ കൂടെയുണ്ട് .
സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ.എം.കയ്യാമാണ്, അഷ്റഫ്.കെ.പി പതിനാറ്ങ്ങൽ സംവിധാനം ചെയ്ത ആൽബ ത്തിന്റെ ക്യാമറ നിർവ്വഹിച്ചത് ജലീൽ തിരൂരങ്ങാടി, 3ഐസ് മീഡിയ യൂട്യൂബ് ചാനൽ ആണ് പ്രേഷകരിലേക്ക് എത്തിക്കുന്നത്. 3ഐസ് മീഡിയ പുറത്തിറക്കുന്ന പതിമൂന്നാമത്തെ ആൽബമാണ് ‘എന്റെ ഇഷ്ഖ്മദീന’
![]()
