റിയാദ്:നാലു പതിറ്റാണ്ടു നീണ്ട പ്രവാസത്തിനു വിരാമമിട്ട് വാസുദേവൻ പിള്ള നാട്ടിലേക്കു യാത്രയാകുന്നു.റിയാദിലെ ആദ്യകാല പ്രവാസിയും കലാ സാംസ്കാരിക ജീവകാരുണ്ണ്യ മേഖലകളിലെ നിറ സാന്നിധ്യവുമായ ആലപ്പുഴ നൂറനാട് സ്വദേശി വാസുദേവൻ പിള്ള പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. 1985 ൽ റിയാദിൽ എത്തിയ അദ്ദേഹം ആദ്യകാല കല സാംസ്കാരിക സംഘടനകൾ ആയ സഹ്യ കലാവേദി , തട്ടകം റിയാദ്, ട്രസ്റ്റ് റിയാദ്, എൻ എസ് എസ് റിയാദ് ഘടകം, തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു.
റിയാദിൽ വേദികളിൽ അവസരം ലഭിക്കാത്ത കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹനം നൽകി മുൻനിരയിൽ കൊണ്ടുവരുന്നതിനു അദ്ദേഹം എന്നും ശ്രമിച്ചിരുന്നു.
8 വർഷം മുൻപ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) ന്റെ മുഖ്യ രക്ഷാധിക്കാരി കൂടി ആണ് എല്ലാവരും സ്നേഹപൂർവ്വം വാസുദേവ് ജീ എന്നു വിളിക്കുന്ന വാസുദേവൻ പിള്ള.
സൗദി മെയിന്റെനൻസ് കോർപറേഷൻ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ആരോഗ്യത്തോടെ ഇരിക്കുന്ന കാലത്ത് പ്രവാസം മതിയാക്കി നാട്ടിലേക്കു യാത്ര തിരിക്കണമെന്നും കുടുംബത്തോടൊപ്പം ശിഷ്ടകാലം ജീവിക്കണമെന്നും ആഗ്രഹിച്ചാണ് ജോലിയിൽ നിന്നും വിരമിച്ചു അദ്ദേഹം നാട്ടിലേക്കു യാത്ര തിരിക്കുന്നത്.
മക്കൾ രണ്ടു പേരും ജർമനിയിൽ ജോലി ചെയ്തു വരുന്നു.

റിംല അദ്ദേഹത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ റിംല പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിംല കുടുംബാംഗങ്ങൾ ആയ നിഷ ബിനീഷ്, രാജൻ മാത്തൂർ, സുരേഷ് ശങ്കർ, മഹേഷ്,ഗോപു ഗുരുവായൂർ,അശ്വിൻ,ലീന ബാബുരാജ്,കീർത്തി രാജൻ,രാധിക സുരേഷ്,ലക്ഷ്മി മഹേഷ്, വിധു ഗോപകുമാർ, ദേവിക, അനാമിക,അദ്വിക മഹേഷ്
എന്നിവർ വാസുദേവൻ പിള്ളക്കും പ്രീതി വാസുദേവനും ആശംസകൾ അറിയിച്ചു. വാസുദേവൻ പിള്ളയും പ്രീതി വാസുദേവനും മറുപടി പ്രസംഗവും നടത്തി. ചടങ്ങിന് ജനറൽ സെക്രട്ടറി അൻസാർ ഷ സ്വാഗതവും സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.
![]()
