കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയ വാഗ്ദാനങൾ ഇനിയും പാലിക്കാതെ വെറും വാഗ്ദാനങ്ങൾ മാത്രമായി ഇപ്പോളും നിലനിൽക്കുമ്പോൾ ആണു വീണ്ടും കേരളത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ടുള്ള പുതിയ ബജറ്റ് അവതരണം.
സമസ്ത മേഖലകളിലും കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
വിദേശ ബാങ്കുകളിലെ കള്ളപ്പണം 100 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കുമെന്ന വാഗ്ദാനം,കള്ളപ്പണം തിരികെ എത്തിച്ചാൽ ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ലഭിക്കുമെന്ന പ്രചാരണം, ഓരോ വർഷവും രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം, 2025 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം, പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുമെന്ന വാഗ്ദാനം, ഇന്ത്യയിൽ 100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കുമെന്ന വാഗ്ദാനം, അഴിമതി തടയാൻ ശക്തമായ ലോക്പാൽ നടപ്പിലാക്കുമെന്ന വാഗ്ദാനം, ഡോളറിനെതിരെ രൂപയുടെ മൂല്യം വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം. നിലവിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്നുള്ളത് ആണു ഏറ്റവും വലിയ വിരോധാഭാസം.
2025 ഓടെ ഗ്രാമങ്ങളിലെല്ലാം അതിവേഗ ഇന്റർനെറ്റും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുമെന്ന വാഗ്ദാനം, ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കും എന്ന വാഗ്ദാനം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഇപ്പോളും വാഗ്ദാനങ്ങൾ മാത്രമായി നിലനിൽക്കുമ്പോൾ
പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബജറ്റ് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് എന്നുo എല്ലാവരുടെയും കണ്ണിൽ പൊടിയിടുന്ന ഒന്നാണെന്നുo വ്യക്തമാണ്.
ഈ ബഡ്ജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശാജനകവും പ്രതിഷേധാർഹവുമാണ്. സംസ്ഥാനത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിൽ ദീർഘകാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസിനെക്കുറിച്ച് ബഡ്ജറ്റിൽ ഒന്നും തന്നെ പറയുന്നില്ല.
ആയുർവേദ മേഖലയിൽ ലോകത്തിന് മാതൃകയായ കേരളത്തെ പരിഗണിക്കാതെ മറ്റു സംസ്ഥാനങ്ങളിൽ ആയുർവേദ എയിംസ് പ്രഖ്യാപിച്ചത് സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്.
റെയിൽവേ മേഖലയിൽ ഏഴ് ഹൈസ്പീഡ് റെയിൽവേ കോറിഡോറുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ ഹൈസ്പീഡ് റെയിൽവേ ആവശ്യത്തിന് ഒരു പരിഗണനയും നൽകിയില്ല.
അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തെ പൂർണ്ണമായും അവഗണിച്ചു.
കേരളത്തിന്റെ സാമ്പത്തികവളർച്ചയിൽ മുന്നിലുള്ള റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നാണ്യവിളകളെ സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും തന്നെ ഈ ബാഡ്ജ്റ്റിൽ ഇല്ല എന്നുള്ളതും പ്രതീഷേധാർഹമാണ്.
സുരേഷ് ശങ്കർ
ജനറൽ സെക്രട്ടറി
ഒഐസിസി. റിയാദ്.
![]()
