തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസ് ഉദ്യോഗസ്ഥ വഞ്ചനയ്ക്ക് ഒരു വർഷം അധിക തടവ് അനുഭവിക്കണം. ശിക്ഷാ വിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദായി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആൻഡ്രൂ സാൽവദോർ സർവലിയ എന്ന ഓസ്ട്രേലിയൻ പൗരനിൽ നിന്ന് ഹാഷിഷ് കണ്ടെത്തിയതാണ് കേസിൻ്റെ തുടക്കം. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷുമായി ആൻഡ്രൂ പിടിയിലാകുകയായിരുന്നു. ഹാഷിഷ് ഒളിപ്പിക്കാൻ ഉപയോഗിച്ച അടിവസ്ത്രം ആയിരുന്നു കേസിലെ പ്രധാന തൊണ്ടിമുതൽ.
![]()
