റിയാദ്: മദീനയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലില്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന് ആദില്‍ ജലീല്‍ (14), ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ജലീലിന്റെ മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ (9), നൂറ (7) എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും ജിഎംസി വാഹനത്തില്‍ മദീനയിലേയ്ക്കുളള യാത്രയിലാണ് അപകടത്തില്‍പെട്ടത്. മദീനയില്‍ നിന്ന് 170 കിലോ കീറ്റര്‍ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയില്‍ ശനി വൈകീട്ട് ആറിനായിരുന്നു അപകടം. ഒട്ടകത്തിനുളള തീറ്റപ്പുല്ല് കയറ്റിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
![]()
