എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
തിരഞ്ഞെടുപ്പ് എന്നത് ഒരു ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്. ആ സമയത്ത് ജനങ്ങൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും വേണ്ടി ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നു. ഈ തീരുമാനമാണ് പിന്നിട് നമ്മുടെ നാട്ടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ സ്വാധീനിക്കുന്നത്. പക്ഷേ, തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോഴാണ് ചിലപ്പോൾ നമ്മുടെ സമൂഹം യഥാർത്ഥ പരീക്ഷണത്തിലൂടെ കടന്നുപോകുന്നത്.
ആര് ജയിച്ചാലും, ആര് തോറ്റാലും, അത് മനസ്സുതുറന്ന് അംഗീകരിക്കുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്വം. നമ്മൾ ആഗ്രഹിച്ച വ്യക്തിയോ പാർട്ടിയോ ജയിക്കാത്തതുകൊണ്ട് മാത്രം നിരാശയിലാകുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ ചെയ്യുന്നത് ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. ജനങ്ങൾ ചേർന്ന് നൽകിയ തീരുമാനമാണ് ഫലം.അതിനെ ആദരിക്കാനാണ് നാം പഠിക്കേണ്ടത്.
ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യകളും സംഘർഷങ്ങളും രാഷ്ട്രീയ വൈരാഗ്യങ്ങളും ഉയരുന്നത് വളരെ വേദനാജനകമാണ്.ഒരു നേതാവിനോടോ പാർട്ടിയോടോ ഉള്ള അഭിപ്രായ വ്യത്യാസം ഒരാളുടെ ജീവൻ വരെ പോകുന്ന വിധത്തിലുള്ള കോപത്തിലേക്കോ അതിക്രമത്തിലേക്കോ മാറുന്നത് മനുഷ്യകതയുടെ നഷ്ടമാണ്. തിരഞ്ഞെടുപ്പ് ഒരു ദിവസം മാത്രമാണ് പക്ഷേ മനുഷ്യജീവിതം അതിലേറെ വിലപ്പെട്ടതാണ്.ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വലിയൊരു വേദിയായി മാറിയിട്ടുണ്ട്. അഭിപ്രായങ്ങൾ വേഗത്തിൽ വ്യാപിക്കുന്ന ഒരു ലോകം.എന്നാൽ അതോടൊപ്പം അധിക്ഷേപവും വിദ്വേഷവും പ്രചരിക്കുന്നതും വളരുകയാണ്. ഒരു അഭിപ്രായം പങ്കിടുമ്പോൾ പരസ്പര ബഹുമാനം നഷ്ടപ്പെടുന്നത് സമൂഹത്തെ കൂടുതൽ പിളർത്തുകയാണ് ചെയ്യുന്നത്. അഭിപ്രായം പറയണം അതൊരു അവകാശമാണ്. പക്ഷേ അത് സംസ്കാരത്തോടെ, ബഹുമാനത്തോടെ, മറ്റൊരാളുടെ വികാരങ്ങളെ തൊടാതെ പറയുമ്പോഴാണ് അതിന് മൂല്യമുണ്ടാകുന്നത്.
വിജയം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് സന്തോഷത്തിന്റെ പങ്കുവയ്ക്കലാണ്. പക്ഷേ അതിന് പരിധിയുണ്ട്. പടക്കം പൊട്ടിക്കൽ, ഉറക്കെ പാട്ടുകൾ, വാഹനങ്ങളുടെ ശബ്ദപ്രയോഗങ്ങൾ, റോഡ്ഷോകൾ മറ്റൊരാളുടെ സമാധാനം തകരാൻ തുടങ്ങി എങ്കിൽ അത് ആഘോഷമല്ല; അത് സമൂഹത്തെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തിയാണ്. “അധികമായാൽ അമൃതും വിഷമാകും” എന്ന പഴമൊഴി തിരഞ്ഞെടുപ്പിനുശേഷമുള്ള ആഘോഷങ്ങൾക്കു ഏറ്റവും യോജിച്ചതാണ്.ഏതൊരു കാര്യവും ഒരു പരിധിക്കുള്ളിൽ വരുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനിൽക്കുന്നത്.
നമ്മുടെ നാട്ടിലെ സൗഹൃദബന്ധങ്ങൾ, അയൽക്കാർ തമ്മിലുള്ള സ്നേഹം, കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഒരു തിരഞ്ഞെടുപ്പിനായി തകരേണ്ടതില്ല. തിരഞ്ഞെടുപ്പ് വരും; പോകും. പാർട്ടികൾ ഉയരും; താഴും. നേതാക്കൾ മാറും. പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധമാണ് ഒടുവിൽ നിലനിൽക്കുന്നത്. ഒരു പന്തയം ജയിച്ചതിന് വേണ്ടി ഒരുത്തനെ അപമാനിക്കാനോ, തോറ്റവർക്ക് മുന്നിൽ പരിഹാസം തീർക്കാനോ കാരണം ഒന്നുമില്ല. നമ്മൾ ഒരേ നാട്ടിൽ ജീവിക്കുന്ന മനുഷ്യരാണ്; ഓരോ ദിവസവും നേരിൽ കാണുന്ന മുഖങ്ങളാണ് നമ്മുടേത്.
രാജ്യം മുന്നോട്ട് പോകുന്നത് നേതാക്കളുടെ തീരുമാനങ്ങൾ കൊണ്ടു മാത്രമല്ല; ഓരോ പൗരന്റെയും ഉത്തരവാദിത്വം കൊണ്ടാണ്.
നല്ല പെരുമാറ്റം, ബഹുമാനം, സഹകരണം ഇവയാണ് ഒരു സമൂഹത്തെ ഉയർത്തുന്ന ശക്തികൾ. ഒരു തിരഞ്ഞെടുപ്പ് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്
ജയം ആഘോഷിക്കാം, തോൽവിയെ അംഗീകരിക്കാം. പക്ഷേ മനുഷ്യരെയും സൗഹൃദത്തെയും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല.
നമ്മുടെ ജനാധിപത്യം ശക്തമാകുന്നത് നമ്മൾ പരസ്പരം ബഹുമാനിക്കുന്നതുകൊണ്ടാണ്. അഭിപ്രായങ്ങൾ വ്യത്യസ്തമായാലും മനുഷ്യമനസ്സുകൾ ഒരുമിക്കുമ്പോൾ ഒരു സമൂഹവും ഒരു രാജ്യവും മുന്നോട്ട് പോകും. അതിനാൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്തായാലും സംയമനവും ബോധവുമാണ് നമ്മെ നല്ല പൗരന്മാരാക്കി മാറ്റുന്നത്.
കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളി . ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറായി നിയമിതനായത്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്.
തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് പിആർ രമേശ്. അച്ഛൻ പരേതനായ പ്രൊഫ പി രാമദാസ് (എൻഎസ്എസ് കോളേജ് ), അമ്മ പരേതയായ അമ്മുണ്ണികുട്ടി അമ്മ (എൻഎസ്എസ് ട്രെയിനിങ് സ്കൂൾ ഹെഡ്മിസ്ട്രസ്).
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ സീനിയർ എഡിറ്റർ ഭാര്തി ജെയ്ൻ ആണ് ഭാര്യ.
![]()
