റിയാദ്: റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്ന കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ഹൃദയാഘാതം മൂലം മരണപെട്ടു.ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈഷി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപെട്ടത്.
പിതാവ്: ഭവനൻ (പരേതൻ),മാതാവ് : സരള
ഭാര്യ : മഞ്ജു.മക്കൾ:അനുഷ,അജീഷ
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ സിയാദ് ആലപ്പുഴ, ഹനീഫ മുതുവല്ലൂർ,ഷറഫു തേഞ്ഞിപ്പലം,അബ്ദുറഹ്മാൻ ചേലമ്പ്രാ എന്നിവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
![]()
