മസ്കറ്റ് :ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽനിന്നു രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പതായി സൗദി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു . മസ്കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേതിരിക്കും. മോചനത്തിനു വേണ്ടി ഇടപട്ടതിന് ഇന്ത്യ ഒമാന് നന്ദി അറിയിച്ചു.കപ്പലിലെ മറ്റ് 10 പേരെയും നേരത്തെ മോചിപ്പിച്ചിരുന്നു.
ജൂലൈ ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫിസറായ ആലപ്പുഴ ജില്ലയിലെ കായംകുളം പത്തിയൂർക്കാല ശ്രീജാലയം
അനിൽകുമാറടക്കം 11 പേരെ കാണാതായത്.ജൂലൈ അവസാനം വീട്ടിലേക്ക് ഫോൺവിളിയെത്തിയിരുന്നു.
യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
![]()
