ദമ്മാം:ശാസ്ത്രീയ അവബോധം വളർത്തി സമൂഹത്തിന് ചലനാത്മക സാന്നിധ്യമായി വിദ്യാർത്ഥികളെ രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യം വെച്ച് ബയോസ് സ്റ്റുഡൻസ് സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ദമ്മാമിൽ വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകങ്ങൾക്കപ്പുറത്ത് ലഭിക്കുന്ന അറിവുകളാണ് വിശാലമായ കാള്ചപ്പാടുകളുള്ള പൗരനെ രൂപപ്പെടുത്തുന്ന വ്യക്തിത്വമുള്ളവരായി വിദ്യാർത്ഥികളെ മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ കുട്ടികളിലുമുള്ള അന്തർലീനമായ കഴിവുകൾക്ക് പുതിയ ദിശാബോധം നൽകികൊണ്ട് ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ദൈനംദിന ജീവിതം ചിട്ടപ്പെടുത്താനും, ശാസ്ത്രീയ അറിവിൻ്റെ വെളിച്ചത്തിൽ വിഷയങ്ങളെ മനസ്സിലാക്കി ചിന്തോദ്ദീപകമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന ഗവേഷണോന്മുഖമായ പദ്ധതിയാണ് ബയോസ്.
ദ ഉദ്ഘാടന സെഷനിൽ, ഭാവി അവസരങ്ങൾ, അക്കാദമിക് വെല്ലുവിളികൾ എന്ന വിഷയത്തിൽ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സംഭാഷണം നടത്തി. ടോസ്റ്റ്മാസ്റ്റർ മുനീർ പി. ബയോസ് സിലബസ് വിശദീകരിച്ചു. ശബീർ വെള്ളാടത്ത്, നൗഷാദ് കുനിയിൽ, യൂസുഫ് കൊടിഞ്ഞി, സമീർ പിഎച്ച് എന്നിവർ കുട്ടികളുമായി സംവദിച്ചു.
പടം: ബയോസ് സ്റ്റുഡൻസ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ നിർവ്വഹിക്കുന്നു.
![]()
