മദീന:ഇന്ത്യാ-സൗദി നയതന്ത്ര ചരിത്രത്തില്‍ ആദ്യമായി സൗദിയിൽ മരണപ്പെട്ട സ്വന്തം രാജ്യത്തെ പൗരന്മാർക്ക് ആദരവും ബഹുമാനവും നൽകി മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍.ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ദുരന്തത്തില്‍ മരിച്ച 46 പേരുടെ മയ്യിത്ത് നമസ്കാരം മസ്ജിദുന്നബവിയില്‍ നടന്നപ്പോഴും അതിനു ശേഷം കബറടക്കം നടന്നപ്പോഴുമാണ് ഈ ദൃശ്യങ്ങൾ ലോകം കണ്ടത്.
മയ്യിത്ത് നമസ്കാരത്തിന് ഇമാം ശൈഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തിയുടെ നേതൃത്വം കൊടുത്തപ്പോൾ ജന്നത്തുല്‍ ബഖ്ഇലേക്കു മയ്യിത്ത് സ്ട്രറ്റ്ചര്‍ താങ്ങി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും കോണ്‍സല്‍ ജനറല്‍ അഹമ്മദ് ഖാന് സൂരിയും. മരിച്ചവരോടുളള ആദരവും ബഹുമാനവുമാണ് ഏറ്റവും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇങ്ങനെ രാഷ്ട്രത്തിനു വേണ്ടി പ്രകടിപ്പിച്ചത്.
തെലുങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്, എംഎല്‍എ മാജിദ് ഹുസൈന് തെലുങ്കാന ഗവണ്മെന്റ് സെക്രട്ടറി ബി ഷഫിയുളള, ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, ഹജ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖര്‍ മസ്ജിദുന്നബവിയില്‍ ചടങ്ങിൽ പങ്കെടുത്തു.മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ മയ്യിത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തു.മദീനയിലെ ഒട്ടു മിക്ക ജീവകാരുന്ന്യ സംഘടന പ്രവർത്തകരും ആദ്യവാസനം വരെ ഒതുക്കിപിടിച്ച തേങ്ങലോടെ വിങ്ങുന്ന ഹൃദയങ്ങളോടെ ഉണ്ടായിരുന്നു.നാട്ടിൽ നിന്നെത്തിയ ബന്ധുക്കളെ സമാധാനിപ്പിക്കാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

![]()
