റിയാദ് :മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ടു തൃശ്ശൂർജില്ല കൂട്ടായ്മ ബത്ത എരിയ പ്രസിഡന്റ് മജീദ് മതിലകം നാട്ടിലേക്കു മടങ്ങുന്നു . ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ പ്രവർത്തകർ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പു നൽകി . യോഗത്തിൽ കൂട്ടായ്മ ബത്ത എരിയ പ്രസിഡന്റ് മുസ്തഫ പുന്നിലത്ത് അധ്യക്ഷത വഹിച്ചു . സെൻട്രൽ കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണൻകളവൂർ യോഗം ഉദ്ഘാടനം ചെയ്തു . സെൻട്രൽകമ്മറ്റി ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ, സെൻട്രൽ കമ്മറ്റി ട്രഷറർ അനിൽ മാളിയേക്കൽ വൈസ് പ്രസിഡന്റ് സൊനെറ്റ് കൊടകര , സെക്രട്ടറിമാരായ ജിജു വേലായുധൻ , ബാബു രാമചന്ദ്രൻ , മുൻ പ്രസിഡന്റ് റസാഖ് ചാവക്കാട് , സെൻട്രൽ കമ്മറ്റി അംഗങ്ങളായ ഡേവിഡ് മാങ്ങൻ , രഘുനന്ദൻ ,സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം ജയരാജ് വടക്കേക്കാട് , രാജീവ് സുലൈ , ബത്ത എരിയ കമ്മറ്റി അംഗങ്ങളായ ലോറൻസ് , യൂസഫ് മൂന്നുപീടിക , നസീർ ചളിങ്ങാട് ,അൻസായ് ഷൌക്കത്ത് , പ്രകാശൻ സുലൈ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . മജീദ് മതിലകം യോഗത്തിൽ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്ക് സ്നഹേഹാഭിദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.ഏരിയ സെക്രട്ടറി സോണി പാറക്കൽ നന്ദി പറഞ്ഞു.
![]()
