പീറ്റർ വർഗ്ഗീസ്, റിയാദ്
രാഷ്ട്രീയ പാര്ട്ടികളുടെ ഭരണകൂടം നിഷ്ക്രിയരായിരിക്കുന്നതും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും വഴിമാറി നാടിൻറെ വികസനവും ജനങ്ങളുടെ ക്ഷേമവും മാനിക്കാതെ ഭാരതത്തിൽ കർഷകർ ആത്മഹത്യ ചെയ്യുന്നതും അവരുടെ കുടുംബജീവിതം ദുരിതത്തിലാക്കുന്നത് നമ്മുടെ ജനപ്രതിനിധികൾ മനസ്സിലാക്കുന്നില്ല അഥവാ മനസ്സിലാക്കിയിട്ടും പരിഹാരത്തിനായി ദീർഘവീക്ഷണത്തോടെ നടപടികൾ സ്വീകരിക്കുന്നില്ല എന്നുള്ളത് ലജ്ജാകരം.
ഏറ്റവും അധികം നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട്ടും കുട്ടനാടും കർഷകർ ശരിയായ സമയത്ത് നെല്ല് സംഭരണം നടക്കാത്തതിനാൽ കഷ്ടതയിലാണ്.
കർഷകർക്ക് അർഹമായ കൈത്താങ്ങ് കൊടുക്കാനുള്ള സംവിധാനം സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചെയ്യുന്നില്ല. നെൽ കർഷകർക്ക് വിപണി തേടേണ്ട അവസ്ഥയാണ്, പലിശയ്ക്ക് കടം വാങ്ങി കൃഷി ചെയ്യുന്ന കർഷകർക്ക് അതിഭീമമായ നഷ്ടങ്ങൾ നേരിടുന്നു, പലരും കൃഷിസ്ഥലങ്ങൾ തരിശ്ഇടുകയും മറ്റു തൊഴിലിലേക്ക് മാറുകയും ചെയ്യുന്നു.
ഓരോ പ്രദേശങ്ങളിലും വിപണി കണ്ടെത്തുവാൻ പ്രാദേശികമായ കർഷക കൂട്ടായ്മകൾ അനിവാര്യമാണ്. അതോടൊപ്പം സമാനമനസ്കരായ കർഷകർ ഒത്തുകൂടി സൊസൈറ്റി രൂപീകരിച്ച് സാമ്പത്തികം ഉള്ളവരിൽ നിന്നും ഷെയർ വാങ്ങി പദ്ധതി ആവിഷ്കരിച്ച് കാർഷിക ഉൽപ്പന്നങ്ങൾ ശാസ്ത്രീയമായി വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വിപണി കണ്ടെത്തിയാൽ തീർച്ചയായിട്ടും പല കർഷകരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും അതിന് ആവശ്യമായ സഹായ സഹകരണങ്ങൾ കൃഷി, വ്യവസായ വകുപ്പുകളിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് കർഷകർ രാഷ്ട്രത്തോടും സമൂഹത്തോടും ചെയ്യുന്ന ഒരു സേവനമായി ശുദ്ധമായ ആഹാരത്തിന് കാർഷിക വിപണി മാറേണ്ടത് അനിവാര്യമാണ്. കേരളത്തിലെ പ്രമുഖ വ്യവസായികൾ ഈ വിഷയത്തിൽ ആത്മാർത്ഥമായ ഇടപെട്ട് നമ്മുടെ നാട്ടിൽ നെല്ല് ഉത്പാദിതവസ്തുവായി ശേഖരിച്ച് സംസ്കരിക്കാനുള്ള കർഷക സഹകരണ വ്യവസായം ആരംഭിക്കണം.
![]()
