കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ആംഡ് പോലീസും സൗയുക്തമായി നടത്തുന്ന ദൗത്യമാണ് ” ഓപ്പറേഷൻ രക്ഷിത “.കേരളത്തിലുടനീളമുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇത് പ്രകാരം റെയിൽവേ സ്റ്റേഷൻ പരിസരവും റെയിൽവേ പ്ലാറ്റുഫോമുകളിലും ട്രെയിനുകളിലും റെയിൽവേ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വർധിപ്പിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുള്ളതാണ്. . മദ്യപിച്ചുകൊണ്ടോ മറ്റു ലഹരികൾ ഉപയോഗിച്ചുകൊണ്ടോ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവേശിക്കാൻ പാടില്ലാത്തതും പിടിക്കപ്പെട്ടാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ട്രെയിനുകളിൽ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച് സ്ത്രീകള്‍ക്കും മറ്റു സഹയാത്രികർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കണക്കിലെടുത്താണ് ഓപ്പറേഷൻ രക്ഷിത നടപ്പിലാക്കിയിട്ടുള്ളത് .
![]()
