ന്യൂഡൽഹി :ലഡാക്ക് ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ് . കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജി ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ എൻ വി അഞ്ചാര്യ എന്നിവരുടെ ബെഞ്ച് ആണ് പരിഗണിച്ചത്.
സോനം വാങ് ചുകിനെതിരെ ലേ ജില്ല മജിസ്ട്രേറ്റും ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടുവെന്നാണ് ലേ ജില്ലാ മജിസ്ട്രേറ്റ് നൽകിയ സത്യവാങ്മൂലം.
![]()
