ജുബൈൽ : ജുബൈൽ മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നാളെ (വ്യാഴാഴ്ച-30-10-2025) നടക്കും.
കിംസ് ഹോസ്പിറ്റൽ ജുബൈലിന്റെ സഹകരണത്തോടെ വനിതകൾക്കായിമാത്രം സംഘടിപ്പിക്കുന്ന ക്യാമ്പ് ഹോസ്പിറ്റൽ ഹാളിൽ വൈകുന്നേരം 7:30 മുതലാണ് .
ബ്രെസ്റ്റ് ക്യാൻസർ അവബോധ ക്ലാസ് – രോഗം തിരിച്ചറിയാനും മുൻകരുതലുകൾ സ്വീകരിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ,സി പി ആർ ട്രെയിനിങ് -അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക പരിശീലനം,അടിയന്തര സാഹചര്യം നേരിടാൻ സ്ത്രീകൾക്ക് സഹായകരമായ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവക്ക് പ്രാധാന്യത്തെ നൽകിയാണ് ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
