റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ജൂലൈ 13 മുതൽ 19 വരെ 13,931 പേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.താമസ നിയമ ലംഘനത്തിന് 7,667 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,108 പേരെയും അറസ്റ്റ് ചെയ്തു. 2,156 പേർക്കെതിരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിലാണ് പിടിയിലായത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 874 പേരിൽ 79 ശതമാനം യെമനികളും 18 ശതമാനം എത്യോപ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 85 പേരെയും നിയമലംഘകരെ സഹായിച്ചതിന് ഒമ്പത് പേരെയും പിടികൂടി.
ഗതാഗതമോ പാർപ്പിടമോ ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃതമായി കടക്കാൻ സഹായിക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയ ശിക്ഷകൾ നൽകുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസയുടെയോ അതിർത്തി-സുരക്ഷാ ചട്ടങ്ങളുടെയോ സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.
![]()
