തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കവാടത്തിലാണ് യു ഡി എഫ് എം എൽ എ മാർ സത്യാഗ്രഹം തുടങ്ങി. സനീഷ് കുമാറും എ കെ എം അഷറഫുമാണ് സത്യഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു .കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയും വിഡി സതീശനും പരസ്പരം ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലായിരുന്ന പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. നിലവിൽ സഭാകവാടത്തിൽ പ്രതിപക്ഷത്തിൻ്റെ സത്യാഗ്രഹം തുടരുകയാണ്.
![]()
