റിയാദ്: സൗദിയിലും ഗൂഗിൾ പേ സർവീസ് എത്തി. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) ഔദ്യോഗികമായി അറിയിച്ചു.
സൗദി അറേബ്യയിലെ നാഷണൽ പേയ്മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. സാമ്പത്തിക രംഗം വികസിപ്പിക്കാനും, പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് ഈ നീക്കങ്ങൾ
![]()
