ന്യൂ ഡൽഹി :ഭാരതത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതിയെ ഇന്ന് രാത്രി 8 മണിയോടെ അറിയാം .വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എൻ ഡി എ സ്ഥാനാർഥി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യം സ്ഥാനാർഥി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം അഭ്യർത്ഥിച്ചപ്പോൾ നാണംകെട്ട ആഹ്വാനമെന്ന് ബിജെപി യും തിരിച്ചടിച്ചു.
എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 21 ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നാടകീയ രാജിയെ തുടർന്നാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത് .
![]()
