കൊല്ലം: കെ എം സി സി തുഖ്ബസെൻട്രൽ കമ്മിറ്റി സാമൂഹിക സുരക്ഷയിൽ അംഗമായിരിക്കെ വാഹനപകടത്തിൽ മരണപ്പെട്ട ഗോപകുമാർ ഗോപനാഥപിള്ളയുടെ ആകസ്മിക വേർപാടിൽ ദുഃഖിതരായ മാതാവ് പൊന്നമ്മയെയും, ഭാര്യ ശ്രീജ കുമാരിയെയും കെ എം സി സി സന്ദർശിച് ആറ് ലക്ഷം രൂപ സുരക്ഷാ സഹായം കൊട്ടാരക്കര കലയപുരത്തുള്ള വസതിയിലെത്തി നൽകി. മുസ്ലിം ലീഗ് കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് വട്ടപ്പാറ നസിമദീൻ, ദമാം കെ എം സി സി കോർഡിനേറ്റർ മുജീബ് പുനലൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘടനാ ചുമതലകൾ വഹിക്കുന്ന അഡ്വ.കാര്യറ നസീർ,ബദറുദീൻ കാര്യറ,അഹ്മ്മദ് ഷാ, സലിം പുനലൂർ, പുന്നല ശിഹാബ് , ഷിബിൻ തലച്ചിറ, നാസർ ലബ്ബ തുടങ്ങിയവരാണ് ഇരു ഭവനങ്ങളിലും സന്ദർശനം നടത്തി ചെക്കുകൾ കൈമാറിയതായി ദമാം കെ എം സി സി കൊല്ലം ജില്ലാ കമ്മിറ്റി കോർഡിനേറ്റർ നവാബ് ചിറ്റുമൂല അറീയിച്ചു.
![]()
