റിയാദ് : മുസ്ലിം ലീഗ് നേതാക്കൾ ട്രസ്റ്റുകൾ രൂപീകരിച്ചു സൗദി അറേബ്യയിലെ പ്രവാസികളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്നതായി മുൻ മന്ത്രി ഡോ.കെ ടി ജലീൽ ആരോപിച്ചു.ബിസിനെസ്സ് ഗ്രൂപ്പുകൾ ഉണ്ടാക്കി പാണക്കാട് കുടുംബങ്ങങ്ങളെ ട്രസ്റ് ചെയർമാന്മാരാക്കി പ്രവാസികളുടെ വിശ്വാസം പിടിച്ചു പറ്റി ഷെയറുകൾ പിരിയ്ക്കുന്നു. സാമ്പത്തികം മുടക്കുന്നവർക്ക് അത് നഷ്ടപെടുന്ന വാർത്തകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നും തങ്ങന്മാർ ജാഗ്രത പാലിക്കണമെന്നും ട്രസ്റ് ഭാരവാഹിത്വങ്ങൾ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.റിയാദിൽ റിംഫ് ഓഫിസിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ മുസ്ലിം ലീഗിനെതിരെ ഉന്നയിച്ചത്.
ഇത്തരം കറക്കു കമ്പനികളുടെ കെണിയിൽ ആരും വീണു പോകരുത്.സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് സത്യ സന്ധത വേണം.സാമ്പത്തിക ഇടപാടുകൾക്ക് ഏറ്റവും പ്രാമുഖ്യം കൽപ്പിച്ച മതമാണ് ഇസ്ലാം .ലീഗ് ബിസിനെസ്സ് തട്ടിപ്പുകാരുടെ വലയിൽ വീഴാതെ പ്രവാസികൾ ജാഗ്രത പാലിക്കണെമന്നും ഇങ്ങനെ പറയുന്നത് മുസ്ലിം ലീഗിന്റെ നല്ലതിന് വേണ്ടിയാണെന്നും പാണക്കാട് കുടുംബത്തിന്റെ സൽപ്പേര് കാത്തു സൂക്ഷിക്കാനാണെന്നും കെ എം സി സി നേതാക്കൾക്ക് ഇങ്ങനെയുള്ള തട്ടിപ്പ് കൂട്ടത്തിൽ ഇല്ലന്നും മുൻ മന്ത്രി അഭിപ്രായപ്പെട്ടു.
ഭരണകൂടം തെറ്റ് ചെയ്യുമ്പോൾ അതിനെ തിരുത്താൻ ജുഡീഷ്യറി ,ഇലക്ഷൻ കമ്മീഷൻ പോലെയുള്ള സ്വയം അധികാരമുള്ള സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ നാം കണ്ടു കൊണ്ടിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തി കൊണ്ട് വന്ന വോട്ടു കൊള്ള പ്രശ്നം അതീവ ഗൗരവമുള്ളതാണ്.എന്തൊക്കെ അപാകതകൾ ഉണ്ടെങ്കിലും നാടിൻറെ ജനാധിപത്യ സംവിധാനം നിലനിർത്താൻ ഒരുമിച്ചു നിക്കാൻ നമുക് കഴിഞ്ഞവെന്നതാണ് എഴുപത്തയൊമ്പത് വർഷത്തെ നേട്ടം.
കോടിക്കണക്കിന് രൂപ ചിലവഴിച്ച വീട് പണിയാൻ പി കെ ഫിറോസിന് എവിടെ നിന്ന് പണം കണ്ടെത്തിയെന്ന് അദ്ദേഹം പറയട്ടെ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.ഫിറോസിന്റെ ചെറിയ കുടുംബമാണ്.പൈതൃകമായി സമ്പത്തു കിട്ടിയിട്ടില്ല.യൂത്ത് ലീഗ് നേതാവിന് നോട്ടിരട്ടിപ്പ് പണിയുണ്ടോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു.
യു ഡി എഫ് ഭരണകാലത്ത് നടക്കാത്ത തരത്തിലുള്ള വികസന നേട്ടമാണ് കഴിഞ്ഞ പത്തു വർഷമായി പിണറായി സർക്കാർ നേടിയത് .കെ റെയിലും സ്പീഡ് റെയിലും യാഥാർഥ്യമാകണം.ഇതൊക്കെ സാധിക്കുന്നത് ഇടതുപക്ഷ കക്ഷികളുടെ ഐക്യമാണ്.ആർ എസ് എസിനോടും ബി ജെ പി യോടും പ്രത്യശാസ്ത്രപരമായ ശക്തമായ വിയോചിപ്പുകൾ രേഖപ്പെടുത്താൻ ഇന്ത്യയിൽ ഇടതു പക്ഷത്തിനെ സാധിക്കു എന്നും കെ ടി ജലീൽ പറഞ്ഞു.
![]()
