റിയാദ് : റിയാദ് ദരഹിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം മണലുമുക്ക് വെഞ്ഞാറമൂട് സ്വദേശി സൈനുൽആബിദ്(35)ശനിയാഴ്ച വൈകിട്ട് താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു.രണ്ടുവർഷമായി പ്രവാസിയാണ്.കഴിഞ്ഞ ദിവസമാണ് ലീവ് കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയത്
സഹോദരൻ സിദ്ദിഖ് ജിദ്ദയിൽ നിന്നും വിവരമറിഞ്ഞ് റിയാദിലെക്ക് പുറപ്പെട്ടിട്ടുണ്ട്.നടപടികൾ പൂർത്തീകരിച്ച് ജനാസ റിയാദിൽ അടക്കം ചെയ്യുന്നതിന്
റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി വെൽഫെയറിങ്ങിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.
![]()
