എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മലയാളക്കരക്ക് തിളക്കം.
മലയാളത്തില്‍ നിന്ന് ഉര്‍വശിയും വിജയരാഘവനും അടക്കമുള്ളവര്‍ക്ക് പുരസ്കാരം. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയപ്പോൾ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കി. എന്നാല്‍ ഇതേ പുരസ്കാരം മറ്റ് രണ്ട് പേര്‍ക്കു കൂടിയുണ്ട്. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്).
കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും മിഥുന് മുരളിക്ക് മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ലഭിച്ചു.
മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും (ജവാന്) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പങ്കു വെച്ചു. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ) മികച്ച നടി. 12 ത്ത് ഫെയില്‍ (ഹിന്ദി) ആണ് മികച്ച ചിത്രം. റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി) യാണ് മികച്ച ജനപ്രിയ ചിത്രം. ദി കേരള സ്റ്റോറി (ഹിന്ദി) ഒരുക്കിയ സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകന്. ദി കേരള സ്റ്റോറി പകര്‍ത്തിയ പ്രശന്തനു മൊഹാപാത്രയ്ക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം.
![]()
