ജിസാന്‍: ബൈഷ് കെഎംസിസി വര്‍ഷിക ജനറല്‍ ബോഡി സംഗമത്തിൽ പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.അഷ്റഫ് ഫൈസി ആനക്കയം നേതൃത്വം നല്കിയ സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ചു.നാസര്‍ ഇരുമ്പുഴി മുഖ്യ പ്രഭാഷണം നടത്തി.ശമീല്‍ മുഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബഷീര്‍ ആക്കോട്, സിറാജ് പുല്ലൂരം പാറ എന്നിവർ ആശംസകൾ അറിയിച്ചു.ജമാല്‍ കമ്പില്‍ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.
ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപികരിച്ചു. പുതിയ ഭാരവാഹികളായ ചെയര്മാന് – ജമാല്‍ കമ്പില്‍, വൈസ് ചെയര്മാന് – അയ്യൂബ് പിടി, പ്രസിഡന്റ് – മുജീബ് അമ്പലഞ്ചേരി, ജനറല്‍ സെക്രട്ടറി – റഫീഖ് വള്ളിക്കുന്ന്, ഓര്‍ഗനൈസിങ് സെക്രട്ടറി – അഷ്റഫ് ഫൈസി ആനക്കയം, ട്രഷറര്‍ ഫിറോസ് മൂന്നിയൂര്‍, വൈസ് പ്രസിഡന്റുമാര്‍: നൗഫല്‍ സി.എം, ഹൈദര്‍ പുളിങ്ങോം, ഹസ്സൈന്‍ ഒളകര, സലാം പാണക്കാട്, ഷമീല്‍ മുഹമ്മദ് വലമ്പൂര്‍, ഹനീഫ മോങ്ങം, സെക്രട്ടറി: നിസാര്‍ കണ്ണൂര്‍, ഷരീഫ് ചുള്ളിയന്‍, അബ്ദുല്‍ ജലീല്‍ പുളിക്കല്‍, സലീം, ഫൈസല്‍ കളളിയന്, ഷാഫി തിരൂരങ്ങാടി എന്നിവരെ തെരഞ്ഞെടുത്തു.
![]()
