റിയാദ് : പിതാവിന്റെ മരണ ശേഷവും സി പി എം അദ്ദേഹത്തെ വിടാതെ വേട്ടയാടുകയാണെ ന്നു ചാണ്ടി ഉമ്മൻ എം എൽ എ .അദ്ദേഹം മരിച്ചില്ലേ, ഇനിയെങ്കിലും അല്പം കരുണ കാണിക്കണമെന്നു ഖണ്ഠമിടറിക്കൊണ്ടുള്ള മകന്റെ അഭ്യർത്ഥന റിയാദിൽ ഓ ഐ സി സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലാണ് ഉണ്ടായത്.ഉമ്മൻചാണ്ടി ചികിത്സയിൽ സംസാരിക്കാതിരിക്കാൻ പറ്റാതിരുന്ന അവസ്ഥയിലാണ് സോളാർ കേസിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് സി ബി ഐ റിപ്പോർട് വന്നപ്പോൾ അദ്ദേഹം എന്നെ ആ ചാനൽ വാർത്ത ചൂണ്ടി കാണിച്ചു എന്ന് പറഞ്ഞു കൊണ്ട് ചാണ്ടി ഉമ്മന്റെ പ്രസംഗം കുറച്ചു നിമിഷത്തേക്ക് നിന്ന് പോയപ്പോൾ പരിപാടി നടന്ന ഹാൾ നിശബ്ദതയുടെ നിഴലിലേക്ക്.ഒമ്പത് വർഷത്തിന് ശേഷം മരണം സംഭവിക്കുന്നു.ആ മരണത്തിൽ കേരളത്തിലെ അബാലവൃദ്ധ ജനസമൂഹം കക്ഷി രാഷ്ട്രീയം മറന്നു ഞങ്ങളുടെ കുടുമ്ബത്തിന്റെ വേദനക്കൊപ്പം നിന്നു.വിലാപയാത്രയെ പോലും വിടാതെ പിന്തുടരുകയാണ് ഇക്കൂട്ടർ.രണ്ടു വര്ഷം കഴിഞ്ഞില്ലേ,ഒമ്പത് വർഷത്തെ വിട്ടേരെ..അദ്ദേഹം മരിച്ചില്ലേ ഇനിയെങ്കിലും അൽപ്പം എങ്കിലും ദയ കാണിക്ക്.ഇനങ്ങനെയുള്ള സമീപനവുമായി മരണത്തിൽ പോലും അദ്ദേഹത്തെ വേട്ടയാടുകയാണ്.അദ്ദഹത്തിന്റെ മരണ ശെഷം നടന്ന തെരെഞ്ഞെടുപ്പിൽ പോലും പറഞ്ഞത് നരകത്തിൽ പോലും ഉമ്മൻ ചാണ്ടി വിശുദ്ധനാകത്തില്ലെന്നാണ്.രണ്ടു വർഷമായി ഇങ്ങനെയുള്ള പിതാവിനെതിരെയുള്ള അപമാന വാക്കുകൾക്കെതിരെ ഒരു മറുപടിയും പറയാതിരിക്കുകയാണ്,ഇനി വയ്യ പ്രതികരിക്കാതിരിക്കാൻ.എല്ലാത്തിനും ഒരു പരിധിയുണ്ട്.മരിച്ചുപോയ വ്യക്തിയോടെങ്കിലും അല്പം ദയ കാണിക്കണമെന്ന് കണ്ണുകൾ നിറഞ്ഞു ചാണ്ടി ഉമ്മൻ പറഞ്ഞു നിർത്തിയപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞ ഓ ഐ സി സി പ്രവർത്തകരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
ബത്ഹയിലെ അപ്പോളോ ഡെമോറോ ഹാളിൽ നടന്ന കുഞ്ഞൂഞ്ഞൊർമയിൽ എന്ന പരിപാടിയിൽ ഓ ഐ സി സി ഗ്ലോബൽ,നാഷണൽ ,ജില്ലാ ,സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
![]()
