റിയാദ് : നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇനി മാധ്യമങ്ങളുമായി ചർച്ചക്കില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ചാണ്ടി ഉമ്മൻ എം എൽ എ. റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്. കാന്തപുരം അബൂബക്കർ മുസ്ലിയാർ ഈ വിഷയത്തിൽ യമനിലെ മത പണ്ഡിതന്മാരുമായി ഇടപെട്ടു കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. കൂടുതൽ ഈ വിഷയത്തിൽ ഉള്ള അഭിപ്രായങ്ങൾ നിമിഷ പ്രിയയുടെ മോചനത്തിന് എതിരാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണ സ്തംഭനം ആണ്. വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഖജനാവിൽ സാമ്പത്തിക അടിയന്തരാവസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് റിയാദിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അദ്ദേഹം പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഒ ഐ സി സി ഭാരവാഹികളായ സലിം കളക്കര, ബാലുക്കുട്ടൻ, ഷിഹാബ് കൊട്ടുകാട്, സക്കീർ ദാനത്ത്, നവാസ് വെള്ളിമാട്കുന്ന് എന്നിവർ പങ്കെടുത്തു.
![]()
