ജന്മനാടിൻ്റെ സ്നേഹം ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിൽ,സഖാവിന് ലാൽസലാം പറയാൻ ആയിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു.വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും ഇവിടെയാണ് വിഎസിന് അന്തിമോപചാരമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ എന്നിവർ ആലപ്പുഴ ഡിസിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.22 മണിക്കൂർ എടുത്താണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര ജനനാട്ടിൽ എത്തിയത് .ബീച്ച് റിക്രിയേഷൻ സെൻ്ററിൽ അടുത്ത പൊതു ദർശനത്തിന് വെച്ചതിനു ശേഷം വൈകുന്നേരം വലിയ ചുടുകാടിൽ സംസ്കാരം നടക്കും.വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ. വി.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ വാങ്ങിയതാണ് 22 സെൻ്റ് ഭൂമി. അവിടെ ആയിരിക്കും ഇനി അന്ത്യവിശ്രമം കൊള്ളുക.
![]()
