റിയാദ്: കെ എം സി സി ആലപ്പുഴ ജില്ലാ കൺവെൻഷൻ ബത്ഹ കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്നു.പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ജില്ല കമ്മിറ്റിയുടെ പ്രവർത്തനൾ ഊർജ്ജിതപ്പെടുത്തുന്നതിനും കൂടിയ യോഗത്തിൻ്റെ ഉത്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ നിർവഹിച്ചു.സിയാദ് കായംകുളം ഖിറാഅത്ത് നടത്തി.പി കെ ഷാജി അധ്യക്ഷത വഹിച്ചു.പുതിയ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ വരണാധികാരിയായിരുന്നു.ജുബൈൽ കെ എം സി സി പ്രസിഡന്റ് എ ആർ സലാം, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സത്താർ താമരത്ത് ,വൈസ് പ്രസിഡന്റ് റഫീഖ് മഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു.കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റർ സ്വാഗതവും ഹാരിസ് താമരക്കുളം നന്ദിയും പറഞ്ഞു.
![]()
