ദമ്മാം: സൗദിയിലെ സാംസ്കാരിക ,ജീവകാരുണ്യ പ്രവർത്തകനും, വ്യവസായിയുമായ ഹാരിസ് രാജ കാരുണ്യ ഷ്രേ്ഠാ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി ചാക്കോ ഫൗണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാലായിൽ നടന്ന ചടങ്ങിൽ ശെഹക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്ന് ഹാരിസ് രാജ പുരസ്കാരം ഏറ്റുവാങ്ങി. നെഹ്റുട്രോഫി വള്ളം കളി ഉൽപടെ ആലപ്പുയിലെ വിനാദ സഞ്ചാരമായി ബന്ധപ്പെട്ടും,മെഡിക്കൽ കോളേജ്, പാലിയേറ്റ് സെന്ററുകൾ എന്നിവയുമായി സഹകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് പുരസ്കാരം നൽകിയത്. ഒപ്പം മികച്ച പൊതു പ്രവർത്തകനുള്ള ഉപഹാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
മൂന്ന് പതിറ്റാണ്ടിലധികമായി ദമ്മാം കേന്ദ്രീകരിച് പ്രവർത്തിക്കുന്ന ഹാരിസ് രാജ ആലപ്പുഴ ജില്ലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മക്കളുപേക്ഷിച്ചുപോയ വൃദ്ധ ദമ്പതികളെ കണ്ടെത്തി പരിചരിച്ച സംഭവത്തെത്തുടർന്ന് ജില്ലാ ഭരണ കൂടവും അദ്ദേഹത്തെ ആദരിച്ചിരുന്നു.
പി.ടി ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ജോണി അധ്യക്ഷനായിരുന്നു. ഹാരിസ് രാജ മറുപടി പ്രസംഗം നടത്തി.ജീവിതത്തിന്റെ മൂല്ല്യങ്ങൾ അറിയുന്നവർക്ക് സഹജീവികളുടെ വേദനകളെ അവഗണിച്ച് ഒരു സന്തോഷത്തിന്റേയും പുറകെപോകാനാകില്ല എന്നും അംഗീകാരങ്ങൾ കൊതിച്ചല്ല തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി റോയി പി. കെ.എ ബാബു, പി.പി ജോൺ, ദിനേശൻ എന്നിവർ ആശംസകൾ നേർന്നു.
