തൃശൂർ :വേൾഡ് മലയാളി കൗൺസിൽ വെള്ളുവനാട് പ്രോവിൻസ് തൃശൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശ്രീനാദം മ്യൂസിക് ആൻഡ് പെർഫോർമേഴ്സ് ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജൻ രാമചന്ദ്രൻ എൻ പി അധ്യക്ഷത വഹിച്ചു വള്ളുവനാട് പ്രോവിൻസ് ജനറൽ സെക്രട്ടറി (ഇൻ ചാർജ്) അച്ചൂതാനന്ദൻ ടി, പ്രൊഫസർ മോഹനൻ, ബഷീർ എന്നിവർ ആശംസകൾ നേർന്നു.തൃശ്ശൂർ ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകുമാർ പ്ലാക്കാട്ട് സ്വാഗതവും ട്രഷറർ ജോജോ വർക്കി നന്ദിയും പറഞ്ഞു. ചടങ്ങിൽ ആറ്റൂർ സന്തോഷ് കുമാർ എഴുതിയ “മാധവിക്കുട്ടിയുടെ ചായക്കട “എന്ന ചെറുകഥ സമാഹാരത്തിന്റെ പുസ്തക പ്രകാശനം കർമ്മം ഗ്രാമപ്രകാശ് ഡോക്ടർ നീരജാക്ക് നൽകി നിർവഹിച്ചു.
Total Views:
0
