റിയാദ് : റിയാദിൽ ഒരു പുതിയ കൂട്ടായ്മക്ക് കൂടി തുടക്കമായി.
നവധാര റിയാദ് (എൻ ഡി ആർ ) എന്ന നാമത്തിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക കലാരംഗത്തുള്ളവർ ചേർന്നാണ് സംഘടനക്ക് രൂപം കൊടുത്തത്.
അൽ മദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ ഗായകൻ മുത്തലിബ് കാലിക്കട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ ചീഫ് പേട്രൺ ഡോക്ടർ ഇദ്രീസ് സലീം ഖാൻ ഗൗർ (അൽ ഷിഫാ മെഡിക്കൽ സർവീസസ് ) ലോഗോ പ്രകാശനം ചെയ്തു . കോ-ചീഫ് പേട്രൺ ഡോക്ടർ മീരാസാഹിബ് ഓൺലൈൻ വഴി സന്ദേശം നൽകി. തുടർന്ന് റിയാദിലെ എഴുത്തുകാരി കമർബാനു ടീച്ചർ, ഫൈസൽ കോട്ടയം എന്നിവർ ആശംസകൾ അർപ്പിച്ചു .
അഷ്റഫ് ചേലേമ്പ്ര സംഘടനയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.
ഷാജഹാൻ കാഞ്ഞിരപള്ളി ചടങ്ങിന് നന്ദി പറഞ്ഞു. റിയാദിലെ കലാകാരൻമാർ അണിനിരന്ന ഗാനമേളയും,മിമിക്രിയും നാടൻപാട്ടുകളും, നൃത്ത നൃത്യങ്ങളും, പ്രഷീദ് അവതരിപ്പിച്ച ഡി ജെ യും പരിപാടിക്ക് കൊഴുപ്പേകി.ജീവകാരുണ്യ സാംസ്കാരിക കലാ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
