ബുറൈദ: ഖസീം പ്രവാസി സംഘം കുടുംബവേദിയുടെ കിങ് ഫഹദ് സഫറ യൂണിറ്റ് രൂപീകരിച്ചു. ബുറൈദയിൽ നടന്ന രൂപീകരണ സമ്മേളനം രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. സുലക്ഷണ ഭദ്രൻ അധ്യക്ഷയായി.
രക്ഷാധികാരി സമിതി അംഗം മനാഫ് ചെറുവട്ടൂർ, സജേഷ് പാച്ചീരി മഠത്തിൽ, സുൽഫിക്കർ അലി, സുജിത്ത്, പ്രീത സജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സോഫിയ സൈനുദ്ദീൻ ഭാരവാഹി പാനൽ അവതരിപ്പിച്ചു.
മോൾസി ദിലീപ് (പ്രസിഡന്റ്), നൈജി രഞ്ജൻ (സെക്രട്ടറി), അമൃത മധു (ജോ. സെക്രട്ടറി), ചിത്ര യു.പി. (വൈസ് പ്രസിഡന്റ്), ആശ സുനീഷ് (ട്രഷറർ), ആദർശ് (ജീവകാരുണ്യ വിഭാഗം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റാഫിയത്ത് അഷ്റഫ് സ്വാഗതവും നൈജി രഞ്ജൻ നന്ദിയും പറഞ്ഞു.
Total Views:
0
