റിയാദ്: പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ (GMF) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ജി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഷീർ അമ്പലായി (ബഹ്റൈൻ) പ്രസിഡണ്ട് ജയൻ കൊടുങ്ങല്ലുര്‍ (സൗദി അറേബ്യ) ജനറൽ സെക്രട്ടറി. ട്രഷറര്‍ സുനിൽ മാക്കർ (ഖത്തർ), അഫ്സൽ കണ്ണൂർ (സൗദി അറേബ്യ) ജി.സി.സി കോർഡിനേറ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു. റാഫി പാങ്ങോട് (സൗദി അറേബ്യ) ആണ് സംഘടനയുടെ ഫൗണ്ടർ ചെയർമാൻ. സലിം (ഖത്തർ), അലക്സ് ബേബി (ബഹ്റൈൻ) വൈസ് പ്രസിഡന്റുമാർ. കെ. വി. അജേഷ് (ബഹ്റൈൻ), ഫജ്റുദ്ദീൻ മൂപ്പൻ (ദുബായ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. കമാൽ പാഷ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ. വനിതാ കോർഡിനേറ്ററായി കമര്‍ബാനു വലിയകത്തിനെയും (സൗദി അറേബ്യ), ലീഗൽ അഡ്വൈസറായി അഡ്വ. ആർ. മുരളീധരനെയും (കേരളം) തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടനയുടെ ചാരിറ്റി കൺവീനർമാരായി പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി (ദുബായ്), നാസർ മാനു (ദുബായ്), അബ്ദുൽ അസീസ് പവിത്ര (സൗദി അറേബ്യ) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്ററായി കാസിം പാടത്തായിയും (ബഹ്റൈൻ), മീഡിയ അഡ്വൈസര്‍ വേണു പരമേശ്വരന് (കേരളം)
കൂടാതെ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിൽ നിന്നുമായി പ്രമുഖ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി. മജീദ് ചിങ്ങോലി, റഷീദ് ചിലങ്ക, സലിം തൈക്കണ്ടി, അഡ്വ. ജാഫർ ഖാൻ, പ്രകാശൻ കണ്ണൂർ, ഷാനിയാസ് കുന്നിക്കോട്, ഹരികൃഷ്ണൻ കണ്ണൂർ, നൗഷാദ് ആലത്തൂർ, അഡ്വ. അജിത്ത്, നജീം കടലായി, സാജിദ് ആറാട്ടുപുഴ, അഡ്വ. മനു ഗംഗാധരൻ, നിബു ഹൈദർ, അൻവർ കണ്ണൂർ, അഡ്വ. സന്തോഷ് കെ. നായർ, സുൽഫിക്കർ ആലങ്കോട്, അൻവർ അബ്ദുല്ല, മജീദ് കരുനാഗപ്പള്ളി, ടോം സി. മാത്യു, നസീർ പുന്നപ്ര തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
