റിയാദ് : നാലര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ച് രാജു ഇക്ക നാട്ടിലേക്ക് മടങ്ങി.
റിയാദിലെ മുതിർന്ന പ്രവാസികളില്‍ ഒരാളായ ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേക്ക് മടങ്ങുമ്പോൾ കൂടെ കൊണ്ടുപോകുന്നത് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാജു ഇക്ക ഇഷ്ട പേരിൽ വിളിച്ചും സ്നേഹിച്ചും കരുതലും നൽകിയ ഓർമകളുമായി.
1981 ജൂൺ 1 നാണ് തൊഴില്‍ വിസയില്‍ റിയാദ് ഓള്‍ഡ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങിയത്.
ആ വർഷത്തെ റമദാന് വ്രതാനുഷ്ഠാനം ആരംഭിച്ചതും ഇതേ ദിവസമായിരുന്നു എന്ന് ഇദ്ദേഹം ഓർത്തെടുക്കുന്നു.
ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നും തന്നെ ഇല്ലാത്ത മരുഭൂ പ്രദേശമായിരുന്നു റിയാദ് നഗരം. നിരത്തുകളില്‍ വാഹനങ്ങളും പരിമിതം !
നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്കാലം.
ജര്‍മ്മന്‍ നിര്‍മ്മിത ഗൃഹോപകരണ ബ്രാന്റായ ബ്രൗണിന്റെ മൊത്ത വ്യാപാരികളായിരുന്ന ബഹശ്വേന്‍ കമ്പനിയുടെ വിസയിലായിരുന്നു റിയാദിലെത്തിയത്. 22 വര്‍ഷത്തോളം അവിടെ ജോലി ചെയ്തു
കഴിഞ്ഞ 23 വര്‍ഷത്തോളമായി സാലിഹ് ബിന്‍ ശിഹോന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന സ്ഥാപനത്തിലാണ് ജോലി.
ഇദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും മാനേജ്മെന്റിന്റെ പ്രശംസക്ക് കാരണമായിട്ടുണ്ട്.
ഭാര്യ നസീമ നേരത്തെ റിയാദിലുണ്ടായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്
മകന് മുനീര്‍ അമാനുള്ളയും റിയാദിലുണ്ട്.
ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, അബ്ദുള്‍ അസീസ് നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ പ്രവാസത്തിന്റെ ഒരുമയുടെ യാത്ര പറച്ചിലായി മാറി.
![]()
