റിയാദ്: താമസസ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും എറണാകുളം പറവൂര്‍ മാഞ്ഞാലിയില്‍ താമസക്കാരനുമായ കണിയാംപറമ്പില്‍ ബഷീറിന്റെ മകന് സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം എ.സിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം ഉണ്ടായത് . ഗരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ എക്സിറ്റ് ഒമ്പതിലെ അല്‍ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം റിയാദിലെ നസീം ഹയ്യൂല്‍ സലാം മഖ്ബറയില് ഖബറടക്കും.
![]()
