തിരുവനന്തപുരം : ജൂനിയർ അഭിഭാഷകയെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ അഭിഭാഷകൻ ബെയ്ലിന് ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം സ്റ്റേഷന് കടവില്‍ നിന്ന് തുമ്പ പോലീസാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. ഒരു ബന്ധുവിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതിക്കായി പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിലാണ് സീനിയർ അഭിഭാഷകൻ ബെയ്ലിൻ പിടിയിലായത്.
മോപ് സ്റ്റിക് കൊണ്ട് മർദിച്ചുവെന്നാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ പരാതി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചാണ് മർദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചത്. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറഞ്ഞു.
ശ്യാമിലിയുടെ പരാതിയിൽ ബെയ്ലിന് ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു
![]()
