അബുദാബി: മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ`ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ചു. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അൽ വതാനിൽ ഒരുക്കിയ ചടങ്ങിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്. യുഎഇ സ്ഥാപകനും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ചതാണ് ഈ മെഡൽ. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്.
![]()
