പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ വിജയകരമായി നടത്തിയതിന് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. സുരക്ഷാ സ്ഥിതിഗതികൾ വിശദീകരിക്കുകയും വ്യോമസേനാ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മോദയുടെ സന്ദര്‍ശനം.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയിൽ പാകിസ്ഥാൻ ലക്ഷ്യമിട്ട വ്യോമസേനാ കേന്ദ്രങ്ങളിൽ ആദംപൂരും ഉൾപ്പെടുന്നു. രാത്രിയിൽ അതിർത്തിയിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് വ്യോമതാവളത്തിന് കേടുപാടുകൾ സംഭവിച്ചതായി പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ ആദംപൂർ വ്യോമതാവള സന്ദർശനം പ്രധാനമാണ്.
![]()
