ദമാം : പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി, ദി ഗേറ്റ് ഹോട്ടൽ ആൻഡ് അപ്പാർട്മെന്റ് ദമാം , അൽ മന ഹോസ്പിറ്റൽ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദി ഗേറ്റ് ഹോട്ടലിലെ നിരവധി ജീവനക്കാർ ഈ ഉദ്യമത്തിൽ പങ്കാളികളായി. ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള സർട്ടിഫിക്കറ്റ് രക്തബാങ്ക് സർവീസ് ഡയറക്ടർ ഡോ. ആയിഷ ഖുറം ഇഖ്ബാലിൽ നിന്നും ദി ഗേറ്റ് ഹോട്ടൽ ഓപ്പറേഷൻ മാനേജർ അനൂപ് ഏറ്റുവാങ്ങി.ദി ഗേറ്റ് ഹോട്ടൽ ഡെപ്യൂട്ടി മാനേജർ നഫുസുദ്ധീൻ, പി ബി ഡി എ സൗദി കോ ഓർഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി ,സമദ് തേവലക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
