അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകളുമായി
ബന്ധപ്പെട്ടുള്ള നോർക്ക ഔദ്യോഗിക വിശദീകരണം താഴെ:
‘എയർ ഇന്ത്യയുമായി മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിനു നിലവിൽ കരാറുകൾ ഒന്നും തന്നെയില്ല. 2019 ൽ അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും എയർഇന്ത്യയുടെ സ്വകാര്യവൽകരണ പ്രവർത്തനങ്ങൾ കാരണം തടസ്സം നേരിട്ടു.
പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം തൊഴിൽദാതാവിൽ നിക്ഷിപ്തമാണ്.
രണ്ടാമത്തെ സാധ്യത ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫയർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുക എന്നതാണ്.
മൂന്നാമതായി പ്രവാസി സംഘടനകളുടെയും പ്രവാസികളുടെയും സഹായം തേടുക എന്നതാണ്.
ഈ മൂന്ന് സാധ്യതകളും നടപ്പിൽവരാത്ത സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ പരിശോധിച്ചാണ് നോർക്ക സഹായം നൽകുന്നത്.
നിലവിൽ എയർ അറേബ്യയുമായി യുഎഇയിൽ മരണപ്പെടുന്ന മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ കാർഗോ ചെലവുകൾ നോർക്ക വഹിച്ചു വരുന്നു.’
![]()
