റിയാദ്:പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടെ ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷ നയതന്ത്രം കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപം കരുത്താര്‍ജ്ജിക്കാനും സൈനിക രംഗത്തും സാമ്പത്തിക മേഖലയിലുമായി നിരവധി കരാറുകളിൽ ഒപ്പിട്ടു.കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി.
ഇരുവരുടെയും അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിനിടയിലായിരുന്നു ഒപ്പിടല്‍.സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്.
രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റ് ആയ ശേഷമുള്ള ആദ്യ വിദേശയാത്രയാണ് ഇത്. ചൊവ്വാഴ്ച സൗദി സമയം ഉച്ചക്ക് 12 ന് റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഇറങ്ങി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ട്രംപ് സഞ്ചരിച്ച എയർ ഫോഴ്സ് വൺ വിമാനം സൗദി വ്യോമാതിർത്തിയിലേക്ക് കടന്നതും സൗദി എയർ ഫോഴ്സ് വിമാനങ്ങൾ അകമ്പടി സേവിച്ചു.
![]()
