ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് പോലീദ് പിടിയിലായി . തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. തിരുവനന്തപുരം വിതുര, ബോണക്കാട് സ്വദേശി ആനി മോള് ഗില്‍ഡയാണ് ദുബായ് കരാമയിൽ മരിച്ചത്.ഒന്നര വർഷം മുൻപാണ് ആനിമോൾ ഗിൽഡ യുഎഇയിലെത്തിയത്. ക്രഡിറ്റ് കാർഡ് സെയിൽസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ് ഇപ്പോൾ ഇവരുടെ മരണത്തെ തുടർന്ന് കസ്റ്റഡിയിലുള്ളത്. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദുബൈ എയർപോർട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
അബുദാബിയിൽ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതാകാമെന്നാണ് നിഗമനം. ആനി മോളുടെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം. സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. പ്രതിയുടെയോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആനി മോൾ ഗിൽഡയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
![]()
