മുസാഹ്മിയ : മൂന്നര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ സൈതലവി കാമ്പ്രത്ത് (സ്റ്റുഡിയോ ബാവ) ന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
തന്റെ പ്രവാസ ജൈത്രയാത്രയ്ക്കിടയിൽ മുസാഹ്മിയയിലെ സാമൂഹിക ജീവകാരുണ്യ സംഘടനകൾക്ക് നേതൃത്വം കൊടുക്കുന്നതിലും നിരവധി സുഹൃത്ത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കു വഹിച്ചിരുന്നു ബാവ കാമ്പ്രത്ത്.
കലാ കായിക പ്രേമിയും കൂടിയായ ബാവാക്കയുടെ യാത്ര മുസാഹ്മിയക്ക് തീരാനഷ്ടമാണെന്ന് യാത്ര ആശംസകൾ നേർന്നു കൊണ്ട് കുഞ്ഞലവി ഹാജി മച്ചിങ്ങൽ അഭിപ്രായപ്പെട്ടു.
സഹജീവികളോടുള്ള കാരുണ്യം സദാസമയം അദ്ദേഹവുമായി സമീപിക്കുമ്പോൾ കാണുമായിരുന്നു എന്ന് ആശംസകൾ നേർന്നുകൊണ്ട് കെ കെ സുബൈറും അഭിപ്രായപ്പെട്ടു.
സൈന്നുൽ ആബിത് കോട്ടക്കൽ അദ്ദേഹത്തിന് യാത്രാ ആശംസകൾ നേർന്നു.
മുസാഹ്മിയിൽ മലയാളികൾക്കിടയിൽ സ്നേഹബന്ധങ്ങൾ നിലനിൽക്കുന്നതിന്റെ പ്രത്യേകതയും സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ആവശ്യകതയും തുടർന്നുകൊണ്ട് പോകണമെന്ന് സ്നേഹോഷ്മള യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചു.
സ്നേഹ സംഗമം, മെക് 7 മുസാഹ്മിയ, കണ്ണീരൊപ്പാൻ നമ്മളും എന്നീ സംഘടനകൾ സംയുക്തമായി നൽകിയ യാത്രയപ്പിൽ ആബിദ് പുത്തൂര്‍, അഷ്റഫ് കരിമ്പിൽ, സിദ്ദീഖ് മുസ്ലിയാർ പറപ്പൂര്,റസാക്ക് കാബ്രത്ത്, കെ. സി, അബ്ദുള്ള വേങ്ങര, ശരീഫ്, ജലീല്‍ മണ്ണാർക്കാട്, ഫൈസൽ ഊരകം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
![]()
